കയ്റോ: ഈജിപ്തിലെ സീനായ് പ്രദേശത്ത് ബസ് അപകടത്തിൽപ്പെട്ട് 16 പേർ മരിക്കുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തെക്കൻ സീനായിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ദാഹാബ്, നുവെയ്ബ പട്ടണങ്ങൾക്കിടയിലായിരുന്നു അപകടം. മരിച്ചവരിൽ പത്തു പേർ അയൽ രാജ്യമായ ജോർദാനിലെ പൗരന്മാരാണ്.
43 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഈജിപ്ഷ്യൻ വൃത്തങ്ങൾ വെളിപ്പെടുത്തിയില്ല.